ഗതാഗത നിയന്ത്രണം
പുൽപ്പള്ളി : മുള്ളൻകൊല്ലി ഫൊറോനാപ്പള്ളി തിരുനാൾ കണക്കിലെടുത്ത് ഇന്ന് വൈകുന്നേരം പുൽപള്ളി – മുള്ളൻകൊല്ലി റൂട്ടിലും മുള്ളൻകൊല്ലി ടൗണിലും പരിസരങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പോലീസ്.
പള്ളിയിൽ നിന്നു പ്രദക്ഷിണമിറങ്ങുന്നതോടെ മുള്ളൻകൊല്ലി– പുൽപള്ളി റൂട്ടിൽ വാഹന ഗതാഗതം നിയന്ത്രിക്കും. പ്രദക്ഷിണം പള്ളിയിൽ മടങ്ങിയെത്തുംവരെ നിയന്ത്രണം തുടരും. പെരിക്കല്ലൂർ റൂട്ടിൽ വരുന്നവർ പാളക്കൊല്ലി വഴി വടാനക്കവലയിൽ പ്രവേശിക്കണം. സുരഭിക്കവല– താന്നിത്തെതുവ് വഴിയും വാഹനങ്ങൾക്ക് കടന്നുപോകാം.
പ്രദക്ഷിണത്തിനും ആകാശ വിസ്മയത്തിനും എത്തുന്നവർ വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിക്കണമെന്നും വീട് പൂട്ടിയിറങ്ങുന്നവർ അയൽവാസികളെ അറിയിക്കുകയും വീടിനു പുറത്ത് വെളിച്ച സംവിധാനം ഉറപ്പാക്കുകയും വേണം. അതിർത്തി പ്രദേശങ്ങളിൽ പൊലീസ് പരിശോധന വർധിപ്പിച്ചെന്ന് എസ്.ഐ വി.ആർ.മനോജ് അറിയിച്ചു.