പുൽപ്പള്ളിയിൽ കവുങ്ങിൽ നിന്ന് വീണ് യുവാവ് മരിച്ചു
പുൽപ്പള്ളിയിൽ കവുങ്ങിൽ നിന്ന് വീണ് യുവാവ് മരിച്ചു
പുൽപ്പള്ളി : കവുങ്ങിൽ നിന്ന് വീണ് യുവാവ് മരിച്ചു കാപ്പിസെറ്റ് മുതലിമാരൻ കോളനിയിലെ മനോജ് (35) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. പുൽപ്പള്ളി ടൗണിനടുത്ത ഗ്രീൻ വാലിയിലെ സ്വകാര്യ തോട്ടത്തിൽ അടക്ക പറിക്കുന്നതിനിടെ താഴെ വീണതായാണ് വിവരം. ഭാര്യ: നിഷ. മക്കൾ : നിത്യ, മനീഷ്, മനേഷ്.