മാനന്തവാടിയിൽ തീപ്പൊള്ളലേറ്റ് വയോധികൻ മരിച്ചു
മാനന്തവാടി : റബ്ബര്‍ തോട്ടത്തിന് പിടിച്ച തീയണയ്ക്കുന്നതിനിടെ പൊള്ളലേറ്റ് വയോധികൻ മരിച്ചു. വരടിമൂല പുല്‍പ്പറമ്പില്‍ (കിഴക്കയില്‍ ) തോമസ് (77) ആണ് മരിച്ചത്.
ഇന്ന് 3.30 തോടെ റബ്ബര്‍ തോട്ടത്തിലെ മാലിന്യത്തിന് തീ ഇട്ടപ്പോള്‍ തീ ആളി പടരുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് തീ അണക്കുന്നതിനിടെ തോമസ് തീയില്‍ അകപ്പെടുകയായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തോമസിനെ വയനാട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.