കല്ലോടി – കുറ്റിയാടി – കോഴിക്കോട് റൂട്ടിൽ കൂടുതൽ ബസ് സർവീസുകൾ അനുവദിക്കണം – മന്ത്രി ആന്റണി രാജുവിനു നിവേദനം നൽകി
മാനന്തവാടി : കല്ലോടി – കുറ്റിയാടി – കോഴിക്കോട് റൂട്ടിൽ കൂടുതൽ സർവീസുകൾ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് മൈസൂർ – മാനന്തവാടി – കുറ്റിയാടി ദേശീയപാത ഡവലപ്മെന്റ് കമ്മിറ്റി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനു നിവേദനം നൽകി.
ചർച്ചയിൽ ഒ.ആർ കേളു എം.എൽ.എ, പ്രസിഡന്റ് ജസ്റ്റിൻ ബേബി, കെ.എ ആന്റണി, എ.പി കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു. ഇത് ഗൗരവമായി പരിഗണിക്കുമെന്ന് മന്ത്രിയും, എം.എൽ.എയും ഉറപ്പ് നൽകി. വേണ്ട നടപടികൾ സീകരിക്കാൻ മന്ത്രി എക്സിക്യൂട്ടീവ് ഡയറക്ടർക്ക് നിർദേശം നൽകി.
മൈസൂരില്‍ നിന്ന് ബത്തേരി – പനമരം – വെള്ളമുണ്ട വഴി വടകരയ്ക്ക് ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസ് കോഴിക്കോട്ടേക്ക് നീട്ടണമെന്ന് മലബാര്‍ ഭാഗത്തെ യാത്രക്കാര്‍ ദീര്‍ഘനാളായി ആവശ്യപ്പെടുന്ന ഒരു കാര്യമാണ്. ഇപ്പോള്‍ ഈ ബസ് മൈസൂരില്‍ നിന്ന് ബത്തേരി – പനമരം – നാലാംമൈല്‍ – വെള്ളമുണ്ട – കുറ്റ്യാടി വഴിയാണ് വടകരയ്ക്ക് സര്‍വ്വീസ് നടത്തുന്നത്. മാനന്തവാടി ഭാഗത്തേക്കുള്ള യാത്രക്കാര്‍ക്ക് നാലാംമൈല്‍ ബസ്സിറങ്ങി മാനന്തവാടിക്ക് വേറെ ബസ്സ് കയറി പോകേണ്ടിവരുന്ന സാഹചര്യമാണ് ഇപ്പോളുള്ളത്. പനമരത്ത് നിന്ന് കൊയിലേരി വഴി മാനന്തവാടിയിലേക്ക് സര്‍വ്വീസ് തിരിച്ചുവിടുകയും മാനന്തവാടിയില്‍ സ്റ്റോപ്പ് അനുവദിക്കുകയും ചെയ്യുകയാണെങ്കില്‍ യാത്രകാര്‍ക്ക് വളരെ ഗുണകരമാണ്. പിന്നീട് നാലാം മൈല്‍ വഴി വെള്ളുമുണ്ട – കുറ്റ്യാടി വഴി വടകരയ്ക്ക് സര്‍വ്വീസ് നടത്തുന്നതുമൂലം ദൂരത്തില്‍ കാര്യമായി വ്യത്യാസമുണ്ടാകുന്നില്ല. ഇപ്പോള്‍ പനമരം വിട്ടാല്‍ നാലാം മൈല്‍ മാത്രമാണ് സ്റ്റോപ്പുള്ളത്. കൊയിലേരി വഴി തിരിച്ചുവിടുന്നത് മാനന്തവാടി ഒരു സ്റ്റോപ്പ് അനുവദിക്കാന്‍ കഴിയും.
വടകര വഴിയുള്ള സര്‍വ്വീസ് കോഴിക്കോട്ടേക്ക് നീട്ടുകയാണെങ്കില്‍ കോഴിക്കോട്ടേക്കുള്ള യാത്രകാര്‍ക്ക് അത് വളരെ സഹായകരവും ഗുണകരവുമായിരിക്കും. ഈ സാഹചര്യത്തില്‍ നിലവിലുള്ള മൈസൂര്‍-ബത്തേരി-കുറ്റ്യാടി-വടകര സര്‍വ്വീസ് പനമരത്തില്‍ നിന്ന് കൊയിലേരി വഴി തിരിച്ചുവിടുകയും മാനന്തവാടിയില്‍ പുതിയ സ്റ്റോപ്പ് അനുവദിച്ച് വടകരയില്‍ യാത്ര അവസാനിപ്പിക്കുന്നതിന് പകരം കോഴിക്കോട്ടേക്ക് ദീര്‍ഘിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മറ്റൊരു നിവേദനവും ഗതാഗത മന്ത്രി ആന്റണി രാജുവിനു നൽകി.