കല്‍പ്പറ്റയിലെ വിവിധ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി
കല്‍പ്പറ്റ: കല്‍പ്പറ്റ നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നടത്തിയ പരിശോധനകളില്‍ പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി. കൽപറ്റയിലെ വിവിധ ഹോട്ടലുകളിലായി നടത്തിയ പരിശോധനകളില്‍ ഫ്രണ്ട്‌സ് ഹോട്ടല്‍, ടേസ്റ്റ് ആന്‍ഡ് മിസ്റ്റ് പെരുംന്തട്ട, ബെയ്‌ച്ചോ റസ്റ്റോറന്റ് എന്നിവിടങ്ങളില്‍ നിന്നുമാണ് പഴകിയ ഭക്ഷണം പിടികൂടിയത്.
പോത്തുംകാലിറച്ചി, മീന്‍കറി, ന്യൂഡില്‍സ്, പഴകിയ മാവ്, എണ്ണ, പാല്‍ തുടങ്ങിയവയാണ് പിടികൂടിയത്. സ്ഥാപനങ്ങള്‍ക്കെതിരെ നോട്ടീസ് നല്‍കി. തുടര്‍ നടപടി സ്വീകരിക്കുമെന്ന് മുനിസിപ്പാലിറ്റി സെക്രട്ടറി അലി അഷുഹര്‍ അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കും.
കല്‍പ്പറ്റ നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സത്യന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സിറാജ്, ജോബിച്ചന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.