സംസ്ഥാനത്ത് സ്വർണവിലയിൽ വർധന : വീണ്ടും നാൽപതിനായിരത്തിന് അടുത്ത്
രണ്ടുദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 4,995 രൂപയും പവന് 39,960 രൂപയുമാണ് ഇന്നത്തെ നിരക്ക്. പവന് വില നാല്‍പതിനായിരത്തിന് അടുത്തെത്തി. ക്രിസ്മസ് ദിനത്തിൽ സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഗ്രാമിന് 4,985 രൂപയിലും പവന് 39,880 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്.
കഴിഞ്ഞ ആഴ്ച മാത്രം രണ്ട് തവണ 40,000 രൂപയ്ക്ക് മുകളിൽ സ്വർണവില എത്തിയിരുന്നു. ഡിസംബർ 21,22 തീയതികളിലാണ് സ്വർണവില 40,000 ത്തിനു മുകളിൽ എത്തിയത്.ഈ മാസത്തെ ഏറ്റവും ഉയർന്ന വില ഡിസംബർ 14 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,030 രൂപയും പവന് 40,240 രൂപയുമാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഡിസംബർ 1ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,875 രൂപയും പവന് 39,000 രൂപയുമാണ്.