വില്‍പ്പനക്കായി സൂക്ഷിച്ച ഒരുകിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയില്‍
പുല്‍പ്പള്ളി: പുല്‍പ്പള്ളി പെരിക്കല്ലൂര്‍ കടവില്‍ വെച്ച് വില്‍പ്പനക്കായി സൂക്ഷിച്ച ഒരുകിലോയിലധികം കഞ്ചാവുമായി ഒരാള്‍ പിടിയില്‍. മലപ്പുറം കവന്നൂര്‍ പുറക്കാടന്‍ വീട്ടില്‍ അബ്ദുല്‍ അസീസ് (40) ആണ് 1 കിലോ 390 ഗ്രാം കഞ്ചാവുമായി പുല്‍പ്പള്ളി പോലീസിന്റെ പിടിയിലായത്. ഇയാള്‍ക്കെതിരെ എന്‍.ഡി.പി.എസ് നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.