April 3, 2025

നല്ല സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ പ്രധാന അധ്യാപകരും വിദ്യാഭ്യാസ ഓഫീസർമാരും വയ്ക്കുന്ന പങ്ക് നിർണ്ണായകം – ഡോക്ടർ വിനോദ് കെ.ജോസ്

Share

 

മാനന്തവാടി : ഒരു നല്ല സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ പ്രധാന അധ്യാപകരും വിദ്യാഭ്യാസ ഓഫീസർമാരും ചെലുത്തുന്ന സ്വാധീനം വളരെ വലുതാണെന്ന് കാർവ്വൻ മാഗസിൻ ( ന്യൂ ഡൽഹി ) എക്സിക്യൂട്ടീവ് എഡിറ്റർ ഡോക്ടർ വിനോദ് കെ.ജോസ്. ജില്ലയിലെ റിട്ടയേർഡ് ഹെഡ്മാസ്റ്റേഴ്സ്, പ്രിൻസിപ്പൽസ് ആൻഡ് എജുക്കേഷൻ ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മാനന്തവാടി ബി.ആർ.സിയിൽ നടത്തിയ സ്നേഹസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയാണ് അവരുടെ കൈകളിൽ നിക്ഷിപ്തമായിരിക്കുന്നത്. ഈ ഉത്തരവാദിത്വം ഭംഗിയായി നിർവഹിച്ച ചിലരുടെ പ്രയത്നമാണ് എന്നെ പോലുള്ള ആളുകളെ വളർത്തുവാൻ സഹായിച്ചത്. ഒരു പന്തമായി ഒരു നല്ല അദ്ധ്യാപകൻ വിദ്യാർത്ഥികളുടെ മനസ്സിൽ ജ്വലിക്കുകയാണ്. ഒരു റിട്ടയർമെൻറ് കൊണ്ട് കെടുന്ന പന്തമല്ല അവ. ആ വിദ്യാർത്ഥികൾ യുവാക്കളും വൃദ്ധരും ആകുമ്പോഴും ഈ പന്തം കത്തിക്കൊണ്ടേയിരിക്കുന്നു. മൂല്യങ്ങളുടെ അനേകം ചിന്താ പന്തങ്ങൾ ജ്വലിപ്പിച്ച അധ്യാപകരെ അങ്ങേയറ്റം ബഹുമാനിക്കാനും ആദരിക്കാനും സമൂഹം തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സമൂഹത്തിൽ ഒരു തിരുത്തൽ ശക്തി ആയി വർദ്ധിക്കുന്ന മാധ്യമ പ്രവർത്തകർ ഏറെ വെല്ലുവിളികൾ നേരിടുന്ന കാലഘട്ടം ആണ് ഇന്ന് എന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ ദേശീയ അധ്യാപക അവാർഡ് ജേതാവ് റിട്ടയേർഡ് പ്രിൻസിപ്പൽ റ്റി.സി ബാബുരാജ് പറഞ്ഞു.

ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് വി.എസ് ചാക്കോ അധ്യക്ഷത വഹിച്ചു. കഴിഞ്ഞവർഷം അന്തരിച്ച മുൻ സഹപ്രവർത്തകരായ പി.ടി മുകുന്ദൻ (പൂതാടി), അമ്മിണി സക്കറിയസ് (പിണങ്ങോട്), സി.ജെ മേരി (മുള്ളൻകൊല്ലി) തുടങ്ങിയവരെ യോഗത്തിൽ അനുസ്മരിച്ചു.

കെ.എ ആന്റണി അനുസ്മരണ പ്രഭാഷണം നടത്തി. 75 വയസ്സ് കഴിഞ്ഞ കെ.യു ചെറിയാൻ, വി.കെ ശ്രീധരൻ, ജോർജ് വി.വി, കെ.വി പൗലോസ്, ഉണ്ണികൃഷ്ണൻ സി.കെ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.

ഇ.കെ ജയരാജൻ, പി.ടി മുരളീധരൻ, എം.സി വിൻസൻറ്, ജോസ് പുന്നക്കുഴി, മരിയ പോൾ, മോളി ജോസ്, ആർ.പങ്കജാക്ഷൻ, വി.കെ തങ്കമ്മ, മണി പോന്നോത്, ഹരിദാസ്, ആർ.രാമചന്ദ്രൻ, പി.ജെ കാദറിൻ, പി.മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.

 

പുതിയ ഭാരവാഹികളായി

 

പി.റ്റി മുരളീധരൻ ( പ്രസിഡണ്ട് ), എം.സി വിൻസെന്റ്, പി ജെ കാദറിൻ (വൈസ് പ്രസിഡന്റുമാർ) , തോമസ് മാത്യു ( ജനറൽ സെക്രട്ടറി ), അബ്ദുൽ അസ്സിസ്, പി.ഐ മാത്യു (ജോ: സെക്രട്ടറിമാർ ) , എം.ജെ ജോസഫ് ട്രഷറർ തുടങ്ങിയവരെ തിരഞ്ഞെടുത്തു.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.