തോൽപ്പെട്ടിയിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ
മാനന്തവാടി : അതിമാരക മയക്കുമരുന്നായ 68 ഗ്രാം MDMA യുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ. മലപ്പുറം തിരൂർ സ്വദേശികളായ പുഴക്കയിൽ മുഹമ്മദ് റാഷിദ് (27 ), നമ്പ്യാകുന്ന് മാവുംകുന്നത്ത് അബ്ദുൽ റൗഫ് ( 32) എന്നിവരാണ് പിടിയിലായത്.
ക്രിസ്തുമസ് – പുതുവത്സര സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രന്റെ നേതൃത്വത്തിൽ വയനാട് എക്സൈസ് ഇന്റലിജൻസ് & ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും സംയുക്തമായി തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ്സിൽ നിന്ന് എം.ഡി.എം.എ പിടികൂടിയത്.