മുള്ളന്‍കൊല്ലിയിൽ ഒന്നര കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
പുൽപ്പള്ളി : ക്രിസ്തുമസ് – പുതുവത്സര സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പുല്‍പ്പള്ളി മുള്ളന്‍കൊല്ലി ടൗണില്‍ വച്ച് നടത്തിയ വാഹന പരിശോധനയില്‍ ഒന്നര കിലോ കഞ്ചാവുമായി വന്ന രണ്ടുപേരെ പിടികൂടി.
നിരവധി കഞ്ചാവ് കേസിലെ പ്രതിയായ പുല്‍പ്പള്ളി കേളക്കവല തെക്കേല്‍ വീട്ടില്‍ ജോസഫ് ( 59), തലപ്പുഴ സ്വദേശി പാറക്കല്‍ വീട്ടില്‍ മണി ( 63) എന്നയാളെയുമാണ് സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി ആര്‍ ജനാര്‍ദ്ധനനും, സംഘവും അറസ്റ്റ് ചെയ്തത്.
കര്‍ണ്ണാടകയിലെ ബൈര കുപ്പ യില്‍ നിന്നും ചില്ലറ വില്‍പനക്ക് വേണ്ടി കടത്തികൊണ്ടു വരികയായിരുന്നു കഞ്ചാവ്. പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ സി. കെ. ഷാജി, ഉമ്മര്‍. വി. എ, മനോജ് കുമാര്‍ പി.കെ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഇ.ബി .ശിവന്‍. ഡ്രൈവര്‍ അന്‍വര്‍ സാദത്ത് എന്നിവര്‍ പങ്കെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.