September 21, 2024

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറില്‍ കേറിയ രാജവെമ്പാല ബോണറ്റില്‍ കുടുങ്ങി

1 min read
Share

 

കാട്ടിക്കുളം : പനവല്ലി റോഡില്‍ കുണ്ടത്തില്‍ പുഷ്പജന്റെ വീട്ടിലെ ഷെഡില്‍ നിര്‍ത്തിയിട്ട കാറിന്റെ ബോണറ്റിനുള്ളിലാണ് രാജവെമ്പാലയെ കണ്ടെത്തിയത്. ഇന്നലെ രാത്രിയിലാണ് സംഭവം. പകല്‍ മുറ്റത്തു കൂടെ ഇഴഞ്ഞ് കാര്‍ ഷെഡിലേക്ക് കയറിയ പാമ്പിനെ വീട്ടുകാര്‍ കണ്ടിരുന്നു. എന്നാല്‍ ചേരയാണെന്നാണ് കരുതിയിരുന്നത്.

 

തുടര്‍ന്ന് രാത്രിയിലും പാമ്പ് പുറത്ത് വരാത്തത് ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് ബോണറ്റിനുള്ളില്‍ കുടുങ്ങിയ നിലയില്‍ പാമ്പിനെ കണ്ടത്. തുടര്‍ന്ന് തൃശ്ശിലേരി സെക്ഷനിലെ വനപാലകരേയും നോര്‍ത്ത് വയനാട് വനം ഡിവിഷനിലെ പാമ്പ് സംരക്ഷകന്‍ സുജിത്തിനേയും വിവരമറിയിച്ചു.

 

ഫോട്ടോ കണ്ട് ഉഗ്രവിഷമുള്ള രാജവെമ്പാലയാണ് കാറില്‍ കുടുങ്ങിയതെന്ന് മനസ്സിലായ സുജിത്ത് സ്ഥലത്തെത്തി വനപാലകരുടേയും, നാട്ടുകാരുടേയും സഹായത്തോടെ കാറില്‍ നിന്നും പാമ്പിനെ സുരക്ഷിതമായി പുറത്തെടുക്കുകയുമായിരുന്നു. മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് സുജിത്ത് പാമ്പിനെ പുറത്തെടുത്തത്. പിന്നീട് പാമ്പിനെ വനമേഖലയില്‍ തുറന്നു വിട്ടു.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.