16.8 ലിറ്റർ മാഹി മദ്യവുമായി വില്പനക്കാരൻ അറസ്റ്റിൽ
കൽപ്പറ്റ : പുളിയാർമലയിൽ KL 73 B 8853 നമ്പർ ഗുഡ്സ് ഓട്ടോയിൽ മാഹിയിൽ നിന്നും കടത്തിക്കൊണ്ടുവന്ന 16.8 ലിറ്റർ മാഹി മദ്യവുമായി ഡ്രൈവർ പിടിയിൽ. കൽപ്പറ്റ ചുഴലി സവിത നിവാസ് ജി.ബാലസുബ്രഹ്മണ്യൻ ( 63 ) ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇയാൾ എല്ലാ ആഴ്ചയും മാഹിയിൽ പോയി വരുമ്പോൾ മദ്യം കൊണ്ടുവന്ന് കൽപ്പറ്റ ഭാഗത്ത് വിൽപ്പന നടത്താറുണ്ട് എന്ന് വയനാട് അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പരിശോധന നടത്തിയത്.
വയനാട് എക്സൈസ് സ്പെഷ്യൽ സ്കോഡ് സർക്കിൾ ഇൻസ്പെക്ടർ ടി.ആർ. ഹരിനന്ദന്റെ നേതൃത്വത്തിൽ വയനാട് സൈബർ സെല്ലിലെ പ്രിവന്റീവ് ഓഫീസർ പി.എസ്. വിനീഷ്, സ്പെഷ്യൽ സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസർ വിനീഷ് പി.എസ് , സി.ഇ.ഒ മാരായ രഘു . വി , സുരേഷ് എം, നിഷാദ് വി.ബി എന്നിവരുടെ സംഘമാണ് പരിശോധന നടത്തിയത്.