സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് ഇട്ടു : 9 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ
സംസ്ഥാനത്ത് വീണ്ടും റെക്കോർഡ് ഇട്ടു സ്വർണവില. ഇന്ന് ഗ്രാമിന് 15 രൂപയും ഗ്രാമിന് 120 രൂപയും ഉയർന്നു. ഇതോടെ ഗ്രാമിന് 4,990 രൂപയും പവന് 39,920 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ 9 മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ച് 4,975 രൂപയിലും 39,800 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്.
ഇന്നലെ പവന് രേഖപ്പെടുത്തിയ 39,800 രൂപ, മാർച്ച് 9 ന് രാവിലെ രേഖപ്പെടുത്തിയ പവന് 40,560 രൂപ, ഉച്ചക്ക് ശേഷം പുനക്രമീകരിച്ച 39,840 രൂപ, ഏപ്രിൽ 18, 19 തീയതികളിൽ രേഖപ്പെടുത്തിയ പവന് 39,880 രൂപ എന്നിവയാണ് ഈ വർഷത്തെ ഏറ്റവും ഉയർന്ന വിലകൾ. ഡിസംബർ മാസം ഇത് വരെ ഗ്രാമിന് 145 രൂപയും പവന് 1,160 രൂപയും വർധിച്ചു.
40,000 രൂപയുടെ അടുത്തേക്കെത്തുന്ന സ്വർണവില ഈ വർഷം അവസാനിക്കാറാകുമ്പോൾ കുതിപ്പിലേക്കാണ് എന്ന് വ്യക്തമാക്കുകയാണ്. എങ്കിലും രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ചു വിലയിൽ ഏറ്റകുറച്ചിലുകൾ പ്രതീക്ഷിക്കുന്നതായി വ്യാപാരികൾ അഭിപ്രായപ്പെട്ടു.
അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയർന്നു. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില ഒരു രൂപയാണ് വർദ്ധിച്ചത്. വിപണിയിൽ നിലവിൽ ഒരു ഗ്രാം സാധരണ വെള്ളിയുടെ വില 73 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. രു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.