September 20, 2024

തോൽപ്പെട്ടിയിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ

1 min read
Share

 

മാനന്തവാടി: തോൽപ്പെട്ടിയിൽ വാഹന പരിശോധനയ്ക്കിടെ ബാംഗ്ലൂരില്‍ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന കേരള ആര്‍ടിസി ബസ്സിൽ നിന്നും 6.6 ഗ്രാം മെത്താ ഫിറ്റമനുമായി യുവാവ് പിടിയിൽ.

 

യാത്രക്കാരനായ കോഴിക്കോട് ഒളവണ്ണ സ്വദേശി മദാരി വീട്ടില്‍ മുഹ്‌സിന്‍ മദാരി (27) ആണ്  പിടിയിലായത്.

 

ക്രിസ്തുമസ്, ന്യൂ ഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റ് എക്‌സൈസ് ഉദ്യോഗസ്ഥരും മാനന്തവാടി എക്‌സൈസ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥരും സംയുക്തമായി ചെക്ക് പോസ്റ്റില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

 

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബില്‍ജിത്ത് പി.ബി യുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ സുരേഷ് വെങ്ങാലിക്കുന്നേല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിനോദ് പി.ആര്‍, മനു.കെ, നിക്കോളാസ് ജോസ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസറായ സല്‍മ. കെ.ജോസ്, ഡ്രൈവര്‍ അബ്ദുല്‍ റഹീം എം.വി എന്നിവര്‍ പങ്കെടുത്തു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.