പെരിക്കല്ലൂര്‍ കടവിന് സമീപം വഴിയരികില്‍ അവശനിലയില്‍ കണ്ടെത്തിയാൾ മരിച്ചു
പുല്‍പ്പള്ളി : പുല്‍പ്പളളി പോലീസ് പട്രോളിങ്ങിനിടെ വഴിയരികില്‍ അവശനിലയില്‍ കണ്ടെത്തി ആശുപത്രിയിലെത്തിച്ചയാള്‍ മരിച്ചു. കോക്കാപ്പള്ളിയില്‍ സജിയാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് 6.45 ഓടെ പെരിക്കല്ലൂര്‍ കടവിന് സമീപത്തെ പാതയോരത്താണ് പരിക്കുകളോടെ സജിയെ കണ്ടെത്തിയത്. ഇയാളെ പോലീസ് ഉടനെ നാട്ടുകാരുടെ സഹായത്തോടെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. റിപ്പോര്‍ട്ട് വന്നതിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളുവെന്ന് പോലീസ് പറഞ്ഞു.
ഭാര്യ: ശ്രീലത. മക്കള്‍: അനീഷ്, പരേതരായ സനീഷ്, ബിനീഷ്. മരുമകള്‍: ആര്‍ച്ച. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പട്ടാണികൂപ്പ് സെന്റ് മേരീസ് സുനോറോ പള്ളിയില്‍.