സ്പോട്ട് അഡ്മിഷൻ 28 ന്
മേപ്പാടി : സർക്കാർ പോളിടെക്നിക്ക് കോളേജിൽ ഡിപ്ലോമ പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷൻ നവംബർ 28 ന് കോളേജിൽ നടക്കും. പ്രവേശനം ആഗ്രഹിക്കുന്നവർ രാവിലെ 11 നകം രജിസ്റ്റർചെയ്യണം.
ഒന്നാംവർഷ ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷകൊടുത്ത് റാങ്ക് ലിസ്റ്റിൽ പേര് ഉൾപ്പെട്ടിട്ടുള്ളവർക്കും നിലവിൽ പ്രവേശനം ലഭിച്ചവരിൽ സ്ഥാപനമാറ്റമോ, ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവർക്കും നിലവിൽ പോളി പ്രവേശനത്തിന് അപേക്ഷിക്കാത്തവർക്കും പങ്കെടുക്കാം. വിവരങ്ങൾക്ക് www.polyadmission.org. ഫോൺ: 04936 282095, 7012319448.