September 20, 2024

സംസ്ഥാനത്ത് അഞ്ച് ദിവസത്തിന് ശേഷം സ്വര്‍ണവില ഉയര്‍ന്നു ; പവന് ഒറ്റയടിക്ക് 240 രൂപ കൂടി

1 min read
Share

 

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. തുടര്‍ച്ചയായ അഞ്ച് ദിവസം ഇടിഞ്ഞ സ്വര്‍ണവിലയാണ് ഇന്ന് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ വര്‍ദ്ധിച്ചു. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി 480 രൂപയുടെ ഇടിവുണ്ടായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 38840 രൂപയാണ്.

 

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 30 രൂപ ഉയര്‍ന്നു. വിപണിയില്‍ നിലവിലെ വില 4855 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയും 25 രൂപ ഉയര്‍ന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണിയിലെ വില 4025 രൂപയാണ്.

 

സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയര്‍ന്നു. ഒരു രൂപയാണ് ഇന്ന് ഉയര്‍ന്നത്. ഒരു ഗ്രാം സാധരണ വെള്ളിയുടെ നിലവിലെ വിപണി വില 68 രൂപയാണ്. അതേഅസമയം, ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.