വയോധികൻ തോട്ടില്‍ മരിച്ച നിലയില്‍
മാനന്തവാടി : ഒണ്ടയങ്ങാടി ചെന്നലായിയില്‍ വയോധികനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നലായി പുല്‍പ്പാറ വീട്ടില്‍ പി.എം ജോര്‍ജ്ജ് (തങ്കച്ചന്‍ – 64) ആണ് മരിച്ചത്.
ഇന്നലെ രാത്രി ഇല്ലത്തു മൂലയിലെ മിലാന ക്ലബ്ബില്‍ ഫുട്ബോള്‍ കളി കണ്ട് വീട്ടിലേക്ക് മടങ്ങിയതായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ജോര്‍ജ്ജിനെ തോട്ടിൽ മരിച്ച നിലയില്‍ കണ്ടത്. വീട്ടിലേക്കുള്ള വഴിയിലെ കൈത്തോടിന് മുകളിലായി സ്ഥാപിച്ച ചെറിയ മരപ്പാലത്തില്‍ നിന്നും കാല്‍ തെറ്റി താഴെ വീണ് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.
തോട്ടിലെ കല്ലില്‍ തലയടിച്ച് മുറിവേറ്റ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. മാനന്തവാടിയിലെ യാര്‍ഡില്‍ ടിപ്പര്‍ ഡ്രൈവറാണ് ജോര്‍ജ്ജ്. മൃതദേഹം വയനാട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കി മാറ്റി. ഭാര്യ: മേരി. മക്കള്‍: ജിബിന്‍ ജോര്‍ജ്ജ്, ജോബി ജോര്‍ജ്ജ്.