മേപ്പാടിയിൽ അയല്‍ക്കാരന്റെ വെട്ടേറ്റ നാലു വയസുകാരന്‍ മരിച്ചു
മേപ്പാടി: അയല്‍ക്കാര്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ വെട്ടേറ്റ നാലു വയസുകാരന്‍ മരിച്ചു. നെടുമ്പാല പള്ളിക്കവല പാറക്കല്‍ ജയപ്രകാശ്-അനില ദമ്പതികളുടെ മകന്‍ ആദിദേവാണ് ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.
വ്യാഴാഴ്ച രാവിലെ ഒമ്പതോടെയാണ് ആദിദേവിനും അമ്മ അനിലയ്ക്കും വെട്ടേറ്റത്. പുറത്തും തോളിനും പരിക്കേറ്റ അനില ചികിത്സയിലാണ്. കേസിലെ പ്രതി പള്ളിക്കവല കിഴക്കേപറമ്പില്‍ ജിതേഷ് റിമാന്‍ഡിലാണ്. ജയപ്രകാശിന്റെ ബിസിനസ് പങ്കാളിയുമാണ് ജിതേഷ്.