September 20, 2024

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവില ഉയര്‍ന്നു ; നാല് ദിവസത്തിനുള്ളില്‍ 1120 രൂപയുടെ വര്‍ദ്ധന

1 min read
Share

 

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവില ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 320 രൂപ ഉയര്‍ന്നു. ഇന്നലെ 360 രൂപ ഉയര്‍ന്നിരുന്നു. കഴിഞ്ഞ നാല് ദിവസങ്ങളായി സ്വര്‍ണവില 1120 രൂപ വര്‍ദ്ധിച്ചു. ബുധനാഴ്ച 440 രൂപയാണ് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 38560 രൂപയാണ്.

 

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 40 രൂപ ഉയര്‍ന്നു. ഇന്നലെ 45 രൂപ ഉയര്‍ന്നിരുന്നു. വിപണിയില്‍ ഇന്നത്തെ വില 4820 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വില 30 രൂപ ഉയര്‍ന്നു. ഇന്നലെ 45 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണിയിലെ വില 4000 രൂപയാണ്.

 

അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഇന്നലെ വെള്ളിയുടെ വില കുറഞ്ഞിരുന്നു. ഒരു രൂപയാണ് ഇന്നലെ കുറഞ്ഞത്. . ഒരു ഗ്രാം സാധരണ വെള്ളിയുടെ വിപണി വില 66 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.