പനമരത്ത് 12 ഓളം പേർക്ക് തേനീച്ചയുടെ കുത്തേറ്റു
പനമരം : പനമരത്ത് 12 ഓളം പേർക്ക് തേനീച്ചയുടെ കുത്തേറ്റു. പനമരം വലിയ പാലത്തിന് സമീപത്തെ തേനീച്ച കൂടിളകിയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ പരിക്കേറ്റവര്‍ പനമരം സി.എച്ച്.സി യിൽ ചികിത്സ തേടി. നടവയല്‍ സ്വദേശി ബെന്നിക്കാണ് തേനീച്ചയുടെ കുത്തേറ്റ് കൂടുതല്‍ പരിക്കേറ്റത്. ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം.