മരക്കടവിൽ തെരുവുനായ്ക്കൾ ആടിനെ ആക്രമിച്ചു കൊന്നു
പുൽപ്പള്ളി : മരക്കടവിൽ തെരുവുനായ്ക്കൾ ആടിനെ ആക്രമിച്ചു കൊന്നു. മരക്കടവ് തോണക്കര ജിസ് സൈമണിൻ്റെ ആടിനെയാണ് കൊന്നത്.
ഇന്നലെ വൈകുന്നേരമാണ് സംഭവം. സൈമണിന്റെ എട്ടുമാസം പ്രായമായ മുട്ടനാടിനെ നാല് നായ്ക്കൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. കടിയേറ്റ് അവശനിലയിലായ ആടിന് മരുന്നും മറ്റും കൊടുത്ത് ശുശ്രൂഷിച്ചെങ്കിലും ഇന്ന് രാവിലെ ചത്തു.
മരക്കടവ് പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്. ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.