ടെക്നിക്കൽ ഫെസ്റ്റ് 15, 16 തിയ്യതികളിൽ
മാനന്തവാടി : വയനാട് ഗവ. എൻജിനീയറിംഗ് കോളജിലെ മെക്കാനിക്കൽ എൻജനീയറിംഗ് സ്റ്റുഡൻ്റ്സ് , സ്റ്റാഫ് അസോസിയേഷൻ സംയുക്തമായി നടത്തുന്ന ടെക്നിക്കൽ ഫെസ്റ്റ് ധ്രുവ’22 ഒക്ടോബർ 15, 16 തിയ്യതികളിൽ നടക്കും.
ശാസ്ത്ര കൗതുകമുണർത്തുന്ന വിവിധ സാങ്കേതിക വിദ്യകളും, പ്രദർശനങ്ങളും, വിനോദ പരിപാടികളും നടക്കുന്ന ധ്രുവയിൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രഗത്ഭരും പങ്കു ചേരുന്നതോടൊപ്പം സംഗീത നിശയും അരങ്ങേറും. ഈ വേളയെ ധന്യമാക്കുവാൻ വിവിധ മേഖലകളിലെ വിദ്യാർത്ഥികളും തത്പരരായ വ്യക്തികളും എത്തിച്ചേരും.