September 21, 2024

തലപ്പുഴയില്‍ പുലി കിണറ്റിൽവീണു 

1 min read
Share

 

മാനന്തവാടി : തലപ്പുഴയിൽ കാടിറങ്ങിയ പുലി കിണറ്റില്‍ വീണു. തലപ്പുഴ പുതിയിടം മൂത്തേടത്ത് ജോസിന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് പുലി വീണത്.

ഇന്നു രാവിലെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. വിവരം അറിഞ്ഞു സ്ഥലത്തെത്തിയ വനപാലകര്‍ പുലിയെ രക്ഷിക്കുന്നതിനു നീക്കം തുടങ്ങി.

ഈ കിണറ്റില്‍ നിന്നാണ് ജോസിന്‍റെ കുടുംബം വെള്ളം എടുക്കുന്നത്. രാവിലെ കിണറ്റില്‍ നിന്ന് മോട്ടോറിലേക്ക് വെള്ളം കയറാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ കിണര്‍ പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് പുലിയെ കണ്ടത്. കിണറിന്റെ ഇരുമ്പ് നെറ്റ് തകര്‍ത്താണ് പുലി കിണറ്റില്‍ വീണത്.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.