രാജ്യത്ത് 2,529 പേർക്ക് കൂടി കോവിഡ് ; 12 മരണം
ഇന്ത്യയില്‍ ഇന്ന് 2,529 പുതിയ കൊറോണ വൈറസ് കേസുകളും 12 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യവ്യാപകമായി ആകെ കൊവിഡ് കേസുകള്‍ 4,46,04,463 ആയി. മരണസംഖ്യ 5,28,745 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ അറിയിച്ചു. മരണസംഖ്യ 5,28,745 ആയി ഉയര്‍ന്നപ്പോള്‍ സജീവ കേസുകള്‍ 32,282 ആയി കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനുള്ളില്‍ 1,036 കേസുകളുടെ കുറവ് സജീവ കേസുകളില്‍ രേഖപ്പെടുത്തി.