കാപ്പിവിത്ത് വിതരണം ; ഇന്നു മുതൽ കോഫിബോർഡിൽ അപേക്ഷിക്കാം
കൽപ്പറ്റ : റോബസ്റ്റ, അറബിക്ക ഇനം കാപ്പിവിത്തുകൾക്കായി കോഫിബോർഡ് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 30 മുതൽ കോഫീബോർഡിന്റെ ലെയ്സൺ ഓഫീസുകളിൽ അപേക്ഷനൽകണം.
അപേക്ഷിക്കുന്നവർ ഒരുകിലോഗ്രാം വിത്തിന് 400 രൂപ നിരക്കിൽ ഡിമാൻഡ് ഡ്രാഫ്റ്റായോ ഓൺലൈൻ മുഖേനയോ മുൻകൂറായി പണമടയ്ക്കണമെന്ന് കോഫീബോർഡ് വിജ്ഞാന വ്യാപനവിഭാഗം ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.