പുല്‍പ്പള്ളിയിൽ സ്വകാര്യ ബസ് തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു
പുല്‍പ്പള്ളി : പുല്‍പ്പള്ളിയിൽ സ്വകാര്യ ബസ് തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. തൊഴിലാളികളുടെ സേവനവേതന കരാര്‍ പുതുക്കി നല്‍കാന്‍ സ്വകാര്യ ബസ്സുടമകള്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് സമരം.
പുല്‍പ്പള്ളി മേഖലയിലെ സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്. സ്വകാര്യ ബസുകള്‍ പൂര്‍ണ്ണമായും നിലച്ചത് യാത്രക്കാരെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
വന്യമൃഗ ശല്യം രൂക്ഷമായ പുൽപ്പള്ളി മേഖലയിലെ സ്വകാര്യ ബസ്സ് സമരം അവസാനിപ്പിക്കാൻ നടപടികൾ ഉണ്ടാവണമെന്ന് യാത്രക്കാർ ആവശ്യപ്പട്ടു.