കൽപ്പറ്റ ആയുർവേദ ആശുപത്രിയുടെ കോൺക്രീറ്റ് സ്ലാബ് തകർന്ന് വീണ് രണ്ടുപേർക്ക് പരിക്ക്
കൽപ്പറ്റ : കൽപ്പറ്റയിലെ ഗവ. ആയുർവേദ ആശുപത്രിയിൽ കോൺക്രീറ്റ് സ്ലാബ് തകർന്ന് വീണ് രണ്ടുപേർക്ക് പരിക്കേറ്റു.
കൽപ്പറ്റ എമിലി സ്വദേശി വർക്കി, താഴേമുട്ടിൽ സ്വദേശി ബിജു എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആശുപത്രിയുടെ രണ്ടാം നിലയിലേക്കുള്ള കാലപ്പഴക്കം ചെന്ന പടവുകൾ പൊളിച്ചു നീക്കുന്നതിനിടെ കോൺക്രീറ്റ് സ്ലാബ് ഉൾപ്പെടെ തകർന്നു വീഴുകയായിരുന്നു.