April 18, 2025

ജില്ലാ നേതാവിന്റെ അറസ്റ്റ് : മാനന്തവാടിയിൽ പ്രതിഷേധം തീർത്ത് പോപ്പുലര്‍ ഫ്രണ്ട് 

Share

 

മാനന്തവാടി : പോപുലര്‍ ഫ്രണ്ട് വയനാട് ജില്ലാ പ്രസിഡന്റ് എസ് മുനീറിനെയും സംഘടനാ പ്രവര്‍ത്തകരെയും അന്യായമായി അറസ്റ്റ് ചെയ്ത പോലിസ് നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ട് പോപുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റി ഡിവൈഎസ്പി ഓഫിസ് മാര്‍ച്ച്‌ സംഘടിപ്പിച്ചു.

സംസ്ഥന വ്യാപകമായി സംഘടന നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് ചെയ്തതെന്നാണ് പോലിസ് ഭാഷ്യം. പോപുലര്‍ ഫ്രണ്ടിനെതിരെ നടക്കുന്ന ഭരണകൂട ഗൂഢാലോചനയുടെ ഭാഗമാണ് അറസ്‌റ്റെന്ന് പോപുലര്‍ ഫ്രണ്ട് ആരോപിച്ചു.

ഹര്‍ത്താലുമായ് ബന്ധപ്പെട്ട സംഭവങ്ങളില്‍ സംഘടനക്കോ ഭാരവാഹികള്‍ക്കോ യാതൊരു ബന്ധവുമില്ലെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. തീര്‍ത്തും സമാധാനപരമായ പ്രതിഷേധം അക്രമാസക്തമെന്ന തരത്തില്‍ പൊതുസമൂഹത്തിനിടയില്‍ തെറ്റിദ്ധരിപ്പിക്കുന്നതില്‍ ചില തല്‍പ്പരകക്ഷികളുടെ ബാഹ്യഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ നിന്ന് ആരംഭിച്ച പ്രതിഷേധം ഡിവൈഎസ്പി ഓഫിസിനു സമീപം പോലിസ് തടഞ്ഞു. പ്രതിഷേധത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.