പുൽപ്പള്ളിയിൽ ലഹരിപാര്‍ട്ടിക്കിടെ 2.42 ഗ്രാം ഹാഷിഷ് ഓയിലുമായി ഒന്‍പത് പേര്‍ അറസ്റ്റില്‍
പുൽപ്പള്ളി : പുല്‍പ്പള്ളിയില്‍ ലഹരിപാര്‍ട്ടി നടത്തിയ ഒന്‍പത് പേര്‍ പിടിയിലായി. 2.42 ഗ്രാം ഹാഷിഷ് ഓയില്‍ ആണ് ഇവരില്‍ നിന്ന് പിടികൂടിയത്.
പുല്‍പ്പള്ളി ഇന്‍സ്‌പെക്ടര്‍ അനന്തകൃഷണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് സ്വകാര്യ റിസോര്‍ട്ടില്‍ നിന്ന് ഇവരെ പിടികൂടിയത്.
സംഭവത്തില്‍ ഒരു ഇന്നോവ കാറും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ എന്‍.ഡി.പി.എസ് ആക്‌ട് പ്രകാരം കേസ്സ് രജിസ്റ്റര്‍ ചെയ്തു.