പനമരം പരിയാരം പുഴയിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി
പനമരം : പനമരം പോലീസ് സ്റ്റേഷൻ പരിധിയിലെ പരിയാരത്ത് പുഴയിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി. കൂളിവയൽ കാലായിൽ അമ്മിണി (75) ആണ് മരിച്ചത്.
ഇന്ന് ഉച്ച കഴിഞ്ഞാണ് പരിയാരത്തെ കബനി പുഴയിൽ കമിഴ്ന്ന് കിടക്കുന്ന രീതിയിൽ മൃതദേഹം കണ്ടത്. തുടർന്ന് പനമരം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ട്. മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച മരുന്ന് ചീട്ടില്‍ നിന്നുമാണ് ആളെ തിരിച്ചറിയാന്‍ കഴിഞ്ഞത്. ഇവര്‍ കഴിഞ്ഞ വ്യാഴാഴ്ച പനമരം ആശുപത്രിയിലേക്ക് മരുന്നിനായി പോയതായിരുന്നു. തുടര്‍ന്ന് തിരിച്ചു വരാത്തതിനാല്‍ മകന്‍ ബന്ധുവീടുകളിലും മറ്റും അന്വേഷിച്ച് നടക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഭർത്താവ് : പരേതനായ കൃഷ്ണൻകുട്ടി. മക്കൾ : ബാലൻ, ഓമന. മരുമക്കൾ : ശോഭ, ബേബി.