ആറാംമൈൽ കുണ്ടാലയിൽ കെഎസ്ആര്‍ടിസി ബസ്സിന് കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ടുപേർ കൂടി അറസ്റ്റിൽ ; ഇതുവരെ അറസ്റ്റിലായത് 5 പേർ
പനമരം : ഹര്‍ത്താല്‍ ദിനത്തില്‍ ആറാം മൈല്‍ മൊക്കത്ത് കെഎസ്ആര്‍ടിസി ബസ്സിന് കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കൂടി പനമരം പോലീസ് അറസ്റ്റ് ചെയ്തു.
അഞ്ചുകുന്ന് കുണ്ടാല സ്വദേശികളായ തെക്കന്‍ വീട്ടില്‍ അനസ് (29), കാഞ്ഞിരോടന്‍ റിയാസ് (29) എന്നിവരാണ് അറസ്റ്റിലായത്. സംഭവുമായി ബന്ധപ്പെട്ട് സംഭവ ദിവസം തന്നെ 3 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. ആറാംമൈൽ കുണ്ടാല സ്വദേശികളായ എഴുത്തൻ അഷ്റഫ് (46), എടവലൻ അബ്ദുൾ റഷീദ് (30), പിലാക്കണ്ടി മുഹമ്മദലി (31) എന്നിവരായിരുന്നു അറസ്റ്റിലായത്.
മാനന്തവാടിയില്‍ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന ബസിന് നേരെയാണ് ഇവര്‍ കല്ലെറിഞ്ഞത്. ഇതിനെ തുടര്‍ന്ന് ബസ്സിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നിരുന്നു. സംഭവത്തില്‍ വധശ്രമത്തിനും, സര്‍ക്കാരുദ്യോഗസ്ഥന്റെ കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും, അന്യായമായി തടിച്ചുകൂടി അക്രമണം നടത്തി പൊതുമുതല്‍ നശിപ്പിച്ചതിനു മുള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.