ഫാഷന്‍ ഡിസൈനിംഗ് ആന്റ് ഗാര്‍മെന്റ് ടെക്‌നോളജി കോഴ്‌സ് ; ഒക്ടോബർ 7 നകം അപേക്ഷിക്കണം
സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ രണ്ട് വര്‍ഷത്തെ ഫാഷന്‍ ഡിസൈനിംഗ് ആന്റ് ഗാര്‍മെന്റ് ടെക്‌നോളജി കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബര്‍ 7. ഉയര്‍ന്ന പ്രായപരിധിയില്ല. ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനം ലഭിക്കും. www.polyadmission.org/gifd എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. ഫോണ്‍: ബത്തേരി: 04936 220147, മാനന്തവാടി: 04935 241322.