തൊണ്ടർനാട് കുഞ്ഞോത്ത് മാവോയിസ്റ്റുകളുടെ പേരില്‍ പതിച്ച പോസ്റ്ററുകളും ബാനറും കണ്ടെത്തി
തൊണ്ടര്‍നാട്: കുഞ്ഞോം ടൗണില്‍ സി.പി.ഐ മാവോയിസ്റ്റുകളുടെ പേരില്‍ പതിച്ച പോസ്റ്ററുകളും ബാനറും കണ്ടെത്തി. ഇന്ന് രാവിലെ നാട്ടുകാരാണ് ടൗണിലെ ബസ് സ്റ്റോപ്പിലും, കടയുടെ ഭിത്തിയിലും മറ്റും പോസ്റ്ററുകളും ബാനറുകളും കണ്ടെത്തിയത്.
ബ്രിട്ടീഷുകാരുടെ തീ തുപ്പുന്ന തോക്കിനെ അമ്പും വില്ലും കൊണ്ട് നേരിട്ട് ജയിച്ച ആദിവാസികളോട് ഭരണ കൂടത്തിന്റെ അവകാശ നിഷേധത്തിനും ഭൂമിയുടെ പട്ടയത്തിനും വേണ്ടി വീണ്ടും പോരാടാന്‍ ആഹ്വാനം ചെയ്തു കൊണ്ടാണ് മാവോയിസ്റ്റിന്റെ പേരില്‍ ബാനറുള്ളത്.
കൂടാതെ കാലവര്‍ഷം, പ്രളയം തുടങ്ങിയവയുടെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും, നഷ്ടപരിഹാരം വൈകിക്കുന്ന സര്‍ക്കാരിനെതിരെ ചെറുത്ത് നില്‍ക്കാനും ആഹ്വാനം ചെയ്യുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് തൊണ്ടര്‍നാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.