കൽപ്പറ്റയിൽ 12 ഗ്രാം എം.ഡി.എം.എയും 23 ഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ
കല്‍പ്പറ്റ : വയനാട് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിലെ പോലീസ് സേനാംഗങ്ങളും കല്‍പ്പറ്റ എസ്.ഐ ബിജു ആന്റണിയും സംഘവും സംയുക്തമായി കല്‍പ്പറ്റ ജനമൈത്രി ജംഗ്ഷനില്‍ നടത്തിയ വാഹന പരിശോധനയില്‍ കെ.എല്‍ 10 ബി.എഫ് 6511 മാരുതി സ്വിഫ്റ്റ് കാറില്‍ നിന്നും അതിമാരക മയക്കുമരുന്നായ 12 ഗ്രാം എം.ഡി.എം.എയും 23 ഗ്രാം കഞ്ചാവുമായി യുവാക്കളെ പിടികൂടി.
കോഴിക്കോട് സ്വദേശികളായ പുതുപ്പാടി എലോകര പുട്ടന്‍കുന്ന് വീട്ടില്‍ മുഹമ്മദ് ഫാസിദ്.പി.കെ എന്ന അബു (23), താമരശ്ശേരി, കുടുക്കിലുമ്മാരം കയ്യേലിക്കല്‍ വീട്ടില്‍ അനൂപ്.പി.കെ (36) എന്നിവരാണ് പിടിയിലായത്. പ്രതികള്‍ക്കെതിരെ എന്‍.ഡി.പി.എസ് വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.