പനമരം കാപ്പുംഞ്ചാൽ റോഡിന്റെ ശോചനീയവസ്ഥ ; യൂത്ത് ലിഗ് കിഫ്ബി ഓഫീസിനു മുമ്പിൽ വാഹനം തടഞ്ഞ് പ്രതിഷേധിച്ചു
പനമരം : ഇന്നലെ കാപ്പുംഞ്ചാലിൽ വെച്ച് പിതാവിന്റെയും മകന്റെയും ദാരുണമായ മരണത്തിന് ഇടയാക്കിയ കാപ്പുംഞ്ചാൽ – പനമരം റോഡിലെ ശോചനീയവസ്ഥ പരിഹരിക്കണമെന്നും റോഡിലെ ഇരു വശങ്ങളുടെ കാടുകൾ വെട്ടിത്തെളിച്ച് റോഡ് വീതികൂട്ടണമെന്നും ആവശ്യപ്പെട്ട് കൊണ്ട് പനമരം പഞ്ചായത്ത് മുസ്ലിം യൂത്ത് ലിഗ് കമ്മറ്റി പനമരം കിഫ്ബി ഓഫീസിനു മുമ്പിൽ വാഹനം തടഞ്ഞു.
പനമരം സബ് ഇൻസ്പെക്ടറുടെ സാനിധ്യത്തിൽ കിഫ്ബി ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ ഉടൻ പ്രശ്ന പരിഹാരം ഉണ്ടാകുമെന്ന ഉറപ്പിൻമേൽ സമരം അവസാനിപ്പിച്ചു.
പ്രതിഷേധ സമരത്തിന് ജാബിർ വരിയിൽ, നൗഫൽ വടകര, ദാവൂദ് എം.കെ, ജസീർ കടന്നോളി, സി.പി ലത്തീഫ് , ഷബ്നാസ് കെ.കെ ,അഷ്റഫ് കോണിക്കൽ, റാഷിദ് പള്ളിക്കണ്ടി എന്നിവർ നേതൃത്വം നൽകി