ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കെട്ടിട നിർമാതാക്കളുടെ യോഗം 23 ന്
കൽപ്പറ്റ : ജില്ലാ ദുരന്തനിവാരണ അതോറിറ്റി കെട്ടിടനിർമാണമേഖലയിലുള്ളവരെ ഉൾപ്പെടുത്തി ‘ദുരന്തപ്രതിരോധശേഷിയുള്ള കെട്ടിടനിർമാണം’ എന്ന വിഷയത്തിൽ പരിശീലനം നൽകും.
ജില്ലയിലെ അംഗീകൃത കെട്ടിട നിർമാണ സംഘടനകൾ, എൻജിനിയർമാരുടെയും ആർക്കിടെക്റ്റുമാരുടെയും സംഘടനകളുടെ ഭാരവാഹികൾ, കെട്ടിട നിർമാണമേഖലയിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്നവർ എന്നിവരുടെ യോഗം 23-ന് മൂന്നിന് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടക്കും. പങ്കെടുക്കുന്നവർ 04936 204151, 204151, 8078409770 എന്നീ നമ്പറുകളിൽ രജിസ്റ്റർ ചെയ്യണം.