September 20, 2024

കര്‍ണാടക നിർമിത വിദേശമദ്യവുമായി ഒരാൾ പിടിയിൽ

1 min read
Share

ബത്തേരി: കര്‍ണാടക നിർമിത വിദേശമദ്യവുമായി മധ്യവയസ്ക്കൻ പിടിയിൽ. കല്ലൂര്‍ 67 കുഞ്ഞിരക്കടവ് വീട് സി.ബാലന്‍ (56) ആണ് മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ പിടിയിലായത്.

ഇയാളില്‍ നിന്നും 4 ലിറ്റര്‍ കര്‍ണാടക നിർമിത വിദേശമദ്യം പിടികൂടി. തിങ്കളാഴ്ച ഉച്ചയോടെ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് കര്‍ണാടക ഭാഗത്ത് നിന്നുമെത്തിയ ബസ്സില്‍ വച്ച് ഇയാളെ പിടികൂടിയത്. ഇയാള്‍ക്കെതിരെ അബ്കാരി കേസെടുത്തു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. ഷറഫുദ്ദീന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എം.സി ഷിജു, അബ്ദുള്‍ സലിം, സിവില്‍ എക്‌സൈസ് ഓഫീസര്‍ അമല്‍ തോമസ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ റ്റി.ജി പ്രസന്ന, അഖില എന്നിവര്‍ വാഹന പരിശോധനയില്‍ പങ്കെടുത്തു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.