September 20, 2024

മുത്തങ്ങയിൽ അരക്കിലോ കഞ്ചാവുമായി ബസ് യാത്രികൻ പിടിയിൽ

1 min read
Share

 

ബത്തേരി : മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ അരക്കിലോഗ്രാം കഞ്ചാവുമായി ബസ് യാത്രികൻ അറസ്റ്റിൽ. ഒറീസ സ്വദേശിയായ ജയന്ത് മൊഹന്ദി (28) യാണ് പിടിയിലായത്.

മുത്തങ്ങ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ഷറഫുദ്ദീനും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പ്രിവന്റീവ് ഓഫീസര്‍മാരായ കെ.വി വിജയകുമാര്‍, എം.ബി ഹരിദാസന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ റ്റി.ഇ ചാള്‍സ് കുട്ടി, വി.സി നിഷാദ്, റ്റി.ജി പ്രസന്ന, അഖില എന്നിവരും വാഹന പരിശോധനയില്‍ പങ്കെടുത്തു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.