ഹിന്ദി ലക്ചറര്‍ നിയമനം ; ഇന്റർവ്യൂ സെപ്റ്റംബർ 3 ന്
മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ലക്ചറര്‍ ഇന്‍ ഹിന്ദി തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത പി.ജി, നെറ്റ് എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ബയോഡാറ്റ, പ്രവൃത്തി പരിചയം, ജനന തീയ്യതി തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി സെപ്തംബര്‍ 3 ന് രാവിലെ 10 ന് കോളേജില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 8547005060, 9387288283.