രാജ്യത്ത് ഗോതമ്പിന്റെയും മൈദയുടെയും കയറ്റുമതിക്ക് നിരോധനം
രാജ്യത്ത് ഗോതമ്പിന്റെയും മൈദയുടെയും കയറ്റുമതിക്ക് നിരോധനം
ഗോതമ്പ്, മൈദ, സൂചി, ആട്ട എന്നിവയുടെ കയറ്റുമതിക്ക് കേന്ദ്രസര്‍ക്കാരിന്റെ നിരോധനം. ഇവയുടെ വില ഉയര്‍ന്നതോടെയാണ് നടപടി. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക അനുമതിയൊടെ കയറ്റുമതി ചെയ്യാമെന്ന് ഉത്തരവിലുണ്ട്.
ആഗസ്റ്റ് 25 നാണ് ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്രം ഇറക്കിയത്. ഗോതമ്പ് ഉള്‍പ്പടെയുള്ള ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി നയം സ്വതന്ത്രമായിരുന്നതില്‍ നിന്നും നിരോധനത്തിലേക്ക് മാറ്റുകയാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഈ വര്‍ഷം ഏപ്രില്‍-ജൂലൈ മാസങ്ങളില്‍ രാജ്യത്ത് ഗോതമ്പ് കയറ്റുമതി 200 ശതമാനം വര്‍ധിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 246 ബില്യണ്‍ ഡോളറിന്റെ ഗോതമ്പാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. ഇന്ത്യയില്‍ റീടെയില്‍ വിപണിയില്‍ ഗോതമ്പിന്റെ വിലയില്‍ 22 ശതമാനം വര്‍ധനവുണ്ടായി. 25.41 രൂപയില്‍ നിന്നു 31.04 രൂപയായാണ് വര്‍ധിച്ചത്.
റഷ്യയും യുക്രെയ്‌നുമാണ് ഗോതമ്പ് കയറ്റുമതി ചെയ്യുന്ന രണ്ട് പ്രധാന രാജ്യങ്ങള്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തെ തുടര്‍ന്നാണ് ഇന്ത്യന്‍ ഗോതമ്പിന് ആവശ്യകത വര്‍ധിക്കുകയും ഇന്ത്യന്‍ ആഭ്യന്തര വിപണിയില്‍ ഗോതമ്ബ് വില കുതിച്ചുയരുകയും ചെയ്തത്.