പുല്‍പ്പള്ളി നാലാംമൈലിന് സമീപം വാഹനാപകടം ; കാർ യാത്രികരായ അഞ്ച് പേർക്ക് പരിക്കേറ്റു
പുൽപ്പള്ളി : സുൽത്താൻ ബത്തേരി – പുല്‍പ്പള്ളി റൂട്ടില്‍ നാലാംമൈലില്‍ ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിന് സമീപം നിയന്ത്രണംവിട്ട കാര്‍ സമീപത്തെ മരത്തിലിടിച്ച് കാര്‍ യാത്രികരായ അഞ്ചു പേർക്ക് പരിക്കേറ്റു. ബംഗളൂരൂവില്‍ നിന്നും വന്ന സംഘം സഞ്ചരിച്ച കാറാണ് ഇന്ന് വൈകീട്ട് 4.30 ഓടെ അപകടത്തില്‍പെട്ടത്.
ജിബ്സണന്‍ (30), ജോയ്സി (70), ജോബ (36), സിയോണ (6), സിയോന്‍ (3) എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരിക്കേറ്റവരെ ഉടന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരുക്കേറ്റ ജോബ, ജോയ്സി എന്നിവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.