രാജ്യത്ത് 24 മണിക്കൂറിനിടെ 10,256 പേർക്ക് കോവിഡ് ; 68 മരണം
രാജ്യത്ത് 24 മണിക്കൂറിനിടെ 10,256 പേർക്ക് കോവിഡ് ; 68 മരണം
രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ട് എങ്കിലും മരണസംഖ്യ കുറയുന്നില്ല. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 10,256 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
അതേസമയം, കഴിഞ്ഞ ഒരു ദിവസത്തിനുള്ളില്‍ 13,528 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 90,707 ആണ്. എന്നാല്‍, കൊറോണ വൈറസ് സംബന്ധിച്ച ഭീതിപ്പെടുത്തുന്ന വസ്തുത മറ്റൊന്നാണ്. അതായത് വൈറസ് ബാധയേറ്റ് മരിയ്ക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. അതായത്, കഴിഞ്ഞ 24 മണിക്കൂറില്‍ 68 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. ഇതില്‍ 29 മരണങ്ങള്‍ കേരളത്തില്‍ നിന്നാണ്.
കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് ഇതുവരെ 4,43,89,17 പേര്‍ക്കാണ് കൊറോണ ബാധിച്ചത്. കൊറോണ ബാധിച്ച് 5,27,556 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
രാജ്യത്ത് 12നും 14നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായുള്ള വാക്‌സിനേഷന്‍ 2022 മാര്‍ച്ച് 16 മുതല്‍ ലഭ്യമായിത്തുടങ്ങി. അതേസമയം, 18നും 59നും ഇടയില്‍ പ്രായക്കാര്‍ക്കുള്ള കോവിഡ്-19 ബൂസ്റ്റര്‍ ഡോസ് ഏപ്രില്‍ 10 മുതല്‍ വിതരണം ആരംഭിച്ചിരുന്നു.