വയനാട്ടില്‍ ലഹരിക്കടത്ത് പെരുകുന്നു; പ്രത്യേക പരിശോധനയ്ക്ക് ജില്ലാതല സ്‌ക്വാഡ്
ബത്തേരി : ഓണത്തോടനുബന്ധിച്ച് വ്യാജ മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും കടത്ത് വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന എക്‌സൈസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഓണക്കാലത്ത് മദ്യ/ മയക്കുമരുന്ന് വിതരണവും വ്യാപനവും തടയുക എന്ന ലക്ഷ്യവുമായി ജില്ലയില്‍ പരിശോധനകള്‍ കര്‍ശനമാക്കി എക്‌സൈസ്.
പോലീസ് ഡോഗ് സ്‌ക്വാഡുമായി സഹകരിച്ച് സംയുക്തമായി ജില്ലയിലെ അതിര്‍ത്തി ചെക്‌പോസ്റ്റുകളിലും, കൊറിയര്‍ സ്ഥാപനങ്ങളിലും പരിശോധന നടത്തി. മയക്കുമരുന്ന് കണ്ടെത്താന്‍ പരിശീലനം ലഭിച്ച പോലീസ് സ്‌നിഫര്‍ ഡോഗ് ബ്രൂണോ യെ ഉപയോഗിച്ചാണ് പരിശോധനകള്‍ നടത്തുന്നത്. മുത്തങ്ങ ചെക്ക്‌പോസ്റ്റിലും, കര്‍ണാടക അതിര്‍ത്തിയിലും, അന്തര്‍സംസ്ഥാന ബസുകളിലും , ചരക്ക് വാഹനങ്ങളിലും പരിശോധന നടത്തി. നിയമ വിരുദ്ധമായി കടത്തിയ പുകയില ഉല്‍പന്നങ്ങള്‍ കണ്ടെത്തി. പാര്‍സല്‍ മാര്‍ഗം മയക്കുമരുന്നും പുകയില ഉല്‍പന്നങ്ങളും കടത്തുന്നുവെന്ന വിവരത്തെ തുടര്‍ന്ന് ജില്ലയിലെ പാര്‍സല്‍ സ്ഥാപനങ്ങളിലും സ്‌നിഫര്‍ ഡോഗ് ബ്രൂണോയെ ഉപയോഗിച്ച് പരിശോധന നടത്തി.
വയനാട് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ശ്രീ അബൂബക്കര്‍ സിദ്ദിഖ് അവര്‍കളുടെ നേതൃത്വത്തില്‍ നാര്‍ക്കോട്ടിക് സ്‌ക്വാഡ് , വയനാട് എക്‌സൈസ് ഇന്റലിജന്‍സ് & ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ എന്നിവര്‍ സംയുക്തമായിട്ടാണ് പരിശോധനകള്‍ നടത്തിയത്.