ചേകാടിയിൽ വയലില്‍ മേയാന്‍വിട്ട പശുവിനെ കടുവ ആക്രമിച്ച് കൊന്നു
പുല്‍പ്പള്ളി : ചേകാടി ചന്ദ്രോത്ത് വയലില്‍ മേയാന്‍വിട്ട പശുവിനെ കടുവ ആക്രമിച്ച് കൊന്നു. ചന്ദ്രോത്ത് കൃഷ്ണന്റെ 6 വയസ് പ്രായമുള്ള പശുവിനെയാണ് ആക്രമിച്ച് കടുവ കൊന്നത്.
കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു സംഭവം. വയലില്‍ പണിയെടുത്ത് കൊണ്ടിരുന്നവര്‍ ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴക്കും കടുവ പശുവിനെ ഉപേക്ഷിച്ച് വനത്തിനുള്ളിലേക്ക് കയറി പോവുകയായിരുന്നു. വനത്തില്‍ ചുറ്റപ്പെട്ട് കിടക്കുന്ന ഗ്രാമമാണ് ചന്ദ്രോത്ത്. വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി കടുവയാണെന്ന് സ്ഥിരീകരിച്ചു.