സീറ്റൊഴിവ്
മാനന്തവാടി : കണ്ണൂര്‍ സര്‍വകലാശാല മാനന്തവാടി ഗവണ്‍മെന്റ് കോളേജില്‍ വിവിധ കോഴ്‌സുകളില്‍ സീറ്റൊഴിവുണ്ട്. എം.എ ഇംഗ്ലീഷ്, എം.എ ഡെവലപ്പ്മെന്റ് ഇക്കണോമിക്സ് കോഴ്‌സുകളിലേക്കും എം.എസ്.സി ഇലക്ട്രോണിക്സ്, എം.കോം കോഴ്സുകളില്‍ എസ്.സി, എസ്.ടി സംവരണ സീറ്റുകള്‍ ഉള്‍പ്പെടെ സീറ്റൊഴിവുണ്ട്. ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പു സഹിതം ആഗസ്റ്റ് 26 വരെ കോളേജില്‍ നേരിട്ട് എത്തി സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. ഫോണ്‍. 04935 240351
മാനന്തവാടി മേരി മാതാ ആര്‍ട്‌സ് & സയന്‍സ് കോളേജില്‍ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് , മാത്തമാറ്റിക്‌സ് കോഴ്‌സുകളില്‍ ജനറല്‍, എസ്.സി, എസ്.ടി വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട് സ്‌പോട്ട് അഡ്മിഷന്‍ താല്പര്യമുള്ളവര്‍ ആഗസ്റ്റ് 26 നു മുന്‍പായി കോളേജ് വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിരിക്കുന്ന ഗൂഗിള്‍ ഫോം വഴി അപേക്ഷിക്കേണ്ടതാണ്. ഫോണ്‍. 9847325392, 9947517993, 8606020642