ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു
മാനന്തവാടി : തിരുനെല്ലി പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി യുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു.
ജില്ലാ ഗ്ലോബൽ കെ.എം.സി.സി ജനറൽ സെക്രട്ടറി അസീസ് കോറോം ഉദ്ഘാടനം നിർവഹിച്ചു. പി.സി അബുബക്കർ അദ്ധ്യക്ഷത വഹിച്ചു. ഹാരിസ് കാട്ടിക്കുളം, മുസമ്മിൽ, ലത്തിഫ്, തൗഫീഖ്, ബഷീർ അരണപ്പാറ, മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.