കെ.പി.സി.സി സംസ്ക്കാര സാഹിതി അഖില വയനാട് പ്രസംഗ മത്സരം നടത്തി
നടവയൽ : സംസ്കാര സാഹിതിയുടെ ആഭിമുഖ്യത്തിൽ അഖില വയനാട് പ്രസംഗ മത്സരം നടത്തി. നടവയൽ സെൻ്റ് തോമസ് എൽ.പി സ്കൂളിൽ നടന്ന മത്സരം സ്കൂൾ ഹെഡ്മാസ്റ്ററും സാഹിതി ജില്ല എക്സിക്യുട്ടിവ് മെമ്പറുമായ കെ.ജെ.ജോസഫ് ഉദ്ഘാടനം ചെയ്തു. പൂതാടി പഞ്ചായത്ത് പ്രസിഡൻ്റ് മേഴ്സി സാബു സമ്മാന വിതരണം നടത്തി. സാഹിതി നിയോജക മണ്ഡലം ചെയർമാൻ ബിനു മാങ്കൂട്ടത്തിൽ അദ്ധ്യക്ഷനായിരുന്നു.
ജില്ലാ പ്രസിഡന്റ് സുരേഷ് ബാബുവാളൽ മുഖ്യ പ്രഭാഷണം നടത്തി. ജില്ലട്രഷറർ സുന്ദർരാജ് എടപ്പെട്ടി, കോൺഗ്രസ് പൂതാടി മണ്ഡലം പ്രസിഡൻറ് ടി. നാരായണൻ നായർ, ബ്ലോക്ക് സെക്രട്ടറി ഷാൻ്റി ചേനപ്പാടി, വാർഡ് മെമ്പർ സന്ധ്യ ലിഷു, സാഹിതി പൂതാടി മണ്ഡലം പ്രസിഡൻറ് ദിനേഷ് കുമാർ താഴാനി എന്നിവർ പ്രസംഗിച്ചു.
വയനാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അമ്പതോളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകി.