മുത്തങ്ങയിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
ബത്തേരി : മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ എക്സൈസും പോലീസ് ഡാൻസാഫും ചേർന്ന് നടത്തിയ വാഹന പരിശോധനയിൽ കർണാടക ബസ് യാത്രക്കാരനിൽ നിന്നും കഞ്ചാവ് പിടികൂടി. കോഴിക്കോട് സ്വദേശി തയ്യിൽ വീട്ടിൽ ദീപക് സോമനെ (36) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 20 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.ഷറഫുദ്ദീൻ, എക്സസൈസ് ഇൻസ്പെക്ടർ ഷഫീഖ് റ്റി.എച്ച് , പ്രിവൻ്റീവ് ഓഫീസർ ഷിജു എം.സി, അബ്ദുൽ സലീം, സിവിൽ എക്സൈസ് ഓഫീസർ അമൽ തോമസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ അഖില, ശ്രീജിന എന്നിവർ പരിശോധനയിൽ പങ്കെടുത്തു.