ക്വിസ് മത്സരം നാളെ
കാവുംമന്ദം : കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ മേളയുടെ പ്രചാരണാർഥം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ഹൈസ്കൂൾ വിദ്യാർഥികൾക്കായി ക്വിസ് മത്സരം നടത്തും. ഓഗസ്റ്റ് 22 ന് രാവിലെ 10.30 ന് തരിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് മത്സരം. ഒരു സ്കൂളിൽനിന്ന് രണ്ടുപേർ ഉൾപ്പെട്ട ടീമിന് പങ്കെടുക്കാം. ഫോൺ: 9048016432.